OUR CORE VALUES
Comprehensive care,
Holistic, Respect, Integrity, Stewardship, Teamwork,
Leadership, Organized, Responsibility and Development
(“CHRIST LORD”)
Comprehensive care: we provide comprehensive care by the concurrent prevention and management of multiple physical and emotional health problems of a patient over a period of time in relationship to family, life events and environment;
Holistic: We practice a holistic approach providing support that looks at the whole person considering their physical, emotional, social and spiritual well-being;
Respect: We respect diversity and treat each individual irrespective of religion, caste, creed, gender or social status with the highest professionalism and diversity;
Integrity: We communicate openly and honestly with utmost integrity ensuring the confidence of all our stakeholders;
Stewardship: We acknowledge our planning, responsibility and stewardship towards every resource God entrusts to our care;
Teamwork: We believe our effectiveness is built on collective team work with open communication, dignity and mutual respect;
Leadership: We believe in the principle of ‘servant leadership’ by practices that enriches the lives of individuals, builds the organization and ultimately creates a more just and caring world in achieving excellence in all what we do toward providing superior services and patient care;
Organized: We practice organized, systematic healthcare activities, efficiently and effectively by ensuring the system of medical ethics;
Responsibility: We acknowledge the authority of the Almighty God, and affirm our responsibility in commitment towards patient care, abiding by the Rules & Regulations of the Government;
Development: We embrace the positive development in healthcare and continuously work together in achieving our vision and mission in a responsible manner.
ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍
സമൂല പരിചരണം, സമഗ്രത, ആദരവ്, സത്യസന്ധത,
കാര്യവിചാരകത്വം, കൂട്ടായപ്രവര്‍ത്തനം,
സാരഥ്യം, വ്യവസ്ഥാനുസൃതം ഉത്തരവാദിത്വം വികസനം
(“ക്രിസ്തു കര്‍ത്താവ്”)
സമൂല പരിചരണം : കുടുംബം, ജീവിത യാഥാര്ത്യങ്ങള്, പരിസ്ഥിതി എന്നിവയുമായുള്ള ബന്ധത്തില്‍ ഒരു രോഗിയുടെ ബഹുവിധമായ ശാരീരിക-വൈകാരിക ആരോഗ്യ പ്രശ്നങ്ങള്‍ ഒരേ സമയം പ്രതിരോധിക്കുകയും നിയന്ത്രണത്തില്‍ കൊണ്ടു വരികയും ചെയ്യുന്നതിലൂടെ ഞങ്ങള്‍ സമൂല പരിചരണം ലഭ്യമാക്കുന്നു.
സമഗ്രത: ഒരു വ്യക്തിയുടെ ശാരീരികവും, വൈകാരികവും, സാമൂഹികവും, ആത്മീകവുമായ ക്ഷേമം ലക്ഷ്യമാക്കിയുള്ള ഒരു സമഗ്ര ചികിത്സാ സമീപനം ഞങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നു.
ആദരവ്: വൈദഗ്ധ്യത്തേ ഞങ്ങള്‍ മാനിക്കുന്നതിനോടൊപ്പം മതം, ജാതി, ലിംഗഭേദം, സാമൂഹിക പദവി എന്നിവ പരിഗണിക്കാതെ
ഓരോ വ്യക്തിയെയും ഉയര്‍ന്ന വൈദ്യശാസ്ത്ര മികവോടും, വൈവിധ്യത്തോടുകൂടിയും ചികിത്സിക്കുന്നു.
സത്യസന്ധത: ഞങ്ങളുടെ എല്ലാ പങ്കാളികളുടെയും ആത്മവിശ്വാസം ഉറപ്പാക്കികൊണ്ട് ആത്മാര്‍ത്ഥതയോടെയും, സുതാര്യതയോടെയും, സത്യസന്ധതയോടെയും ഞങ്ങള്‍ ആശയവിനിമയം നടത്തുന്നു.
കാര്യവിചാരകത്വം: ദൈവം നമ്മെ ഏല്‍പ്പിച്ചിട്ടുള്ള എല്ലാ വിഭവങ്ങളെയും ആസൂത്രണത്തോടും, ഉത്തരവാദിത്വത്തോടും കാര്യവിചാരക ബോധത്തോടും കൂടി ഉപയോഗിക്കുവാനും പരിപാലിക്കുവാനുമുള്ള ബാദ്ധ്യത ഞങ്ങള്‍ അംഗീകരിക്കുന്നു.
കൂട്ടായപ്രവര്‍ത്തനം: തുറന്ന ആശയവിനിമയം, അന്തസ്സ്, പരസ്പര ബഹുമാനം എന്നിവയോടുകൂടിയ കൂട്ടായ പ്രവര്‍ത്തനം ഫലപ്രാപ്തിയിലെത്തിക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.
സാരഥ്യം: വ്യക്തിജീവിതങ്ങളെ സംപുഷ്ടമാക്കുന്നതിനോടൊപ്പം, സ്ഥാപനം കെട്ടിപ്പെടുക്കുകയും ആത്യന്തികമായി മികച്ച സേവനങ്ങളും,
രോഗി-പരിചരണവും നല്‍കുന്നതിനായുള്ള ഞങ്ങളുടെ പരിശ്രമങ്ങളിലൂടെ കൂടുതല്‍ നീതിയുക്തവും, കരുതലുമുള്ള ഒരു ലോകം സൃഷ്ടിക്കുവാന്‍ കഴിവുള്ള “സേവക സാരഥ്യം” എന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.
വ്യവസ്ഥാനുസൃതം: വൈദ്യശാസ്ത്രസംബന്ധിയായ ധാര്‍മികത ഉറപ്പുവരുത്തിക്കൊണ്ട് ഞങ്ങള്‍ വ്യവസ്ഥാനുസൃതവും ചിട്ടയായതുമായ ആരോഗ്യ പരിരക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും ഫലപ്രദമായും നടപ്പിലാക്കുന്നു.
ഉത്തരവാദിത്വം: സര്‍വശക്തനായ ദൈവത്തിന്‍റെ അധികാരത്തെ ഞങ്ങള്‍ അംഗീകരിക്കുകയും, സര്‍ക്കാരിന്‍റെ എല്ലാ വ്യവസ്ഥാപിത ചട്ടങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ടുള്ള രോഗി പരിചരണത്തില്‍ ഞങ്ങളുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവും സ്ഥിരീകരിക്കുകയും ചെയ്യുന്നു.
വികസനം: ആരോഗ്യ സംരക്ഷണത്തില്‍ സുനിശ്ചിതമായ വികസന ദൌത്യം ഞങ്ങള്‍ ഏറ്റെടുക്കുകയും ഞങ്ങളുടെ ദര്‍ശനവും ദൌത്യവും
കൈവരിക്കുന്നതിന് ഉത്തരവാദിത്വത്തോടും, നിരന്തരമായും കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.