News Updates

TMM മന്ദമരുതിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മന്ദമരുതിബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌. ശ്രീമതി. അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്രീ. എം. ജി. ശ്രീകുമാർ, ടി.എം.എം. ട്രസ്റ്റ്‌ ചെയർമാൻ ശ്രീ. സണ്ണി തോമസ്, ടി.എം.എം. ആശുപത്രി മന്ദമരുതി സെക്രട്ടറി ശ്രീ. ടി. ജേക്കബ് അലക്സാണ്ടർ, ടി.എം.എം. ഹോസ്പിറ്റൽ മന്ദമരുതി അഡ്മിനിസ്ട്രേറ്റർ ശ്രീ. സജീത്ത് സാമുവൽ,
ഇവാൻജെലിസ്റ്റുമാരായ ശ്രീ.സിബി എൻ. ജെ., ശ്രീ. ജോമോൻ കെ ജോസഫ് സംസാരിച്ചു.

മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി, പൾമനോളജി, എൻഡോക്രൈനോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനങ്ങളും ടിഎംഎം കോളേജ് ഓഫ് നഴ്സിംഗിന്റെ പങ്കാളിത്വവും ഉണ്ടായിരുന്നു.

കൂടാതെ ഹോം കെയർ രെജിസ്ട്രേഷൻ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, പി.എഫ്.ടി, നെബുലൈസേഷൻ തുടങ്ങിയ സേവനങ്ങൾ സൗജന്യമായി നൽകുകയും ചെയ്തു