News Updates

ഗർഭസ്ഥ ശിശുവിൽ ഹൃദ്രോഗം കണ്ടെത്തുവാൻ സോഫ്റ്റ്‌വെയർ വികസിപ്പിച്ച് ഡോ. സജി ഫിലിപ്പ്

തിരുവല്ല: പ്രമുഖ പീഡിയാ ട്രിക് കാർഡിയോളജിസ്റ്റ് ഡോ. സജി ഫിലിപ്പിന് അപൂർവ്വ നേട്ടം. ഗർഭാവവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളുടെ ഹൃദയാരോഗം തിരിച്ചറിഞ്ഞ് ചികിത്സ ആവശ്യമെങ്കിൽ ഉറപ്പാക്കുന്നതിലേക്ക് പുതിയ സോഫ്റ്റ് വെയർ വികസിപ്പിച്ചതായി പ്രമുഖ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. സജി ഫിലിപ്പ് പത്രസമ്മേളനത്തിൽ അറിയിച്ചു.

എക്സ്ക്ലൂസീവ് ഫെറ്റൽ കാർഡിയാക് റിപ്പോർട്ടിങ് സോഫ്റ്റ് വെയർ എന്ന പേരിൽ രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു സോഫ്റ്റ്‌ വെയർ വികസിപ്പിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു ഗർഭസ്ഥ ശിശുവിന്റെയും പീഡിയാട്രിക് കാർഡിയോളജിയിലെയും മുൻനിര രോഗനിർണയത്തിനുള്ള തുടക്കക്കാരിൽ ഒരാൾ കൂടിയാണ് ഡോ. സജി ഫിലിപ്പ്, നിലവിൽ ഗർഭസ്ഥ ശിശുവിന്റെ എക്കോ കാർഡിയോഗ്രാഫി 14 മുതൽ 15 ആഴ്ചയിൽ തന്നെ സാധ്യമാണ്.

ഗർഭിണികളിൽ നടന്ന പരിശോധനയിൽ അഞ്ചുശതമാനം ഗർഭസ്ത ശിശുക്കളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.

ഇതു പാരമ്പര്യം മൂലമോ ഗർഭാവവസ്ഥയിലെ മരുന്ന് ഉപയോഗം മൂലമോ ഉണ്ടാകാം. പ്രസവത്തിനു മുമ്പു രോഗനിർണയം നടത്തുന്നതിലൂടെ ശിശുമരണനിരക്ക് കുറയ്ക്കാനും കുഞ്ഞുങ്ങളുടെ ശാരീരിക വൈകല്യങ്ങൾ പരിഹരിയ്ക്കാനും കഴിയും.

കോവിഡാനന്തര കാലഘട്ടത്തിൽ കുട്ടികളിൽ ഹൃദയസംബന്ധമായ രോഗങ്ങൾ കൂടിവരുന്നത് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 കോവിഡ് പോസിറ്റീവായിട്ടുള്ളവരിൽ മാത്രമല്ല, സമ്പർക്കമുള്ളവരിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശനങ്ങൾ  പ്രാഥമികഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതുണ്ടെന്ന് ഡോ. സജി ഫിലിപ്പ് അഭിപ്രായപ്പെട്ടു.

Dr.Saji Philip

MBBS, DCH (CMC), F. Card (IAP), Ph.D (Hon) (Card), FAAP, FAHA

Tiruvalla Medical Mission Hospital, Thiruvalla

Pathanamthitta ,Kerala 689101

OP Days: Monday to Saturday (Except Thursday)

9.30 am to 11.30 am Fetal Echo

0469-2626000